ബൈബിളിന്റെ സുവിശേഷം

നിങ്ങള്‍ ഈ നിമിഷം മരിക്കുമെങ്കില്‍, നിങ്ങളുടെ ആത്മാവ് എവിടെ പോകും? സ്വര്‍ഗ്ഗത്തിലേക്കോ അതോ നരകത്തിലേക്കോ? നിങ്ങള്‍ക്ക്‌ ഇതിനെ കുറിചെന്തെങ്കിലും ചെയ്യാനാവുമോ?

അതേ, ഇത് നിങ്ങളുടെ തീരുമാനമാണ്. ഈ തീരുമാനം എടുകേണ്ട സമയം ഇപ്പോളാണ്. എന്താണീ സുവിശേഷം? യേശു ക്രിസ്തു ഈ ലോകത്തിന്റെ പാപങ്ങള്‍ക്കായ് മരിക്കുകയും, അടക്കപെടുകയും പക്ഷെ മൂന്നാംനാൾ ഉയിർത്തെഴുന്നേല്‍ക്കുകയും ശക്തിയോടും തേജസ്സോടും വീണ്ടും തിരികെവരുമെന്നും ന്യായവിസ്താരം നടത്തുമെന്ന നല്ല വാര്‍ത്തയാണ് ബൈബിളിന്റെ സുവിശേഷം. ലളിതവും സൗജന്യവുമായ ഈ അനുഗ്രഹം നിങ്ങള്‍ക്ക് എങ്ങനെ സ്വീകരിക്കാമെന്നു കീഴെ വിവരിക്കപെടും.

ക്രിസ്തുമദം എന്താണ്? എന്തിനാണ് നാം യേശുവിനെ കുറിച്ച് അറിയേണ്ടത്? രണ്ടായിരം വര്‍ഷത്തോളം മുന്‍പത്തെ സംഭവങ്ങള്‍ നമ്മെ  എങ്ങനെ ബാധിക്കുന്നു?

മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രധാനമായ സത്യത്തെ കുറിച്ച് നാം അറിഞ്ഞിരിക്കണം.  താമസം കൂടാതെ ഈ സത്യം മനസ്സിലാക്കൂ, തീരുമാനമെടുക്കു (2 Cor 6:2). വിശ്വസിക്കുന്ന എല്ലാവര്‍ക്കും ദൈവം നല്‍കുന്ന പാപമോചനം ലളിതമാണ്, ഉറപ്പാണ്‌.

1. നിങ്ങള്‍ ഒരു പാപിയാണെന്ന് തിരിച്ചറിയുക.

ബൈബിള്‍ പറയുന്നു:

നീതിമാനായി ആരുമില്ല; ഒരുവന്‍ പോലുമില്ല
(റോമര്‍ 3:10)

ഈ ലോകത്തില്‍ പാപമില്ലാത്ത ആരുമില്ല. പാപമില്ലാത്ത ആരും ഇതുവരെ ലോകത്തില്‍ ഉണ്ടായിട്ടുമില്ല.

പാപത്തിന്റെ വേതനം മരണമാണ്. ദൈവത്തിന്റെ ദാനമാകട്ടെ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴിയുള്ള നിത്യജീവനും.
(റോമര്‍ 6:23)

ദൈവം വിശുദ്ധനാണ് , അവന് പാപത്തെ സഹിക്കാനാവുകില്ല, അനുവദിക്കാനാവുകില്ല. അതിനാല്‍ നിങ്ങളുടെ ഇപ്പോളത്തെ നിലയില്‍ നിങ്ങള്‍ ദൈവത്തിന്‍റെ ശത്രുവാണ്. അവനായി നിങ്ങള്‍ക്ക്  ഒരു പൂര്‍ണ സമ്പര്‍ക്കം സാധ്യമല്ല.

തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
(യോഹന്നാന്‍ 3:16)

പക്ഷെ ദൈവം നിങ്ങളെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് അറിയാമോ? അവന്‍റെ സ്വന്തം മകനെ ക്രൂശില്‍ സ്വമനസ്സോടെ മരിക്കാനായി അയക്കുകവഴി നിങ്ങള്‍ക്ക് അവനായി ഒരു പൂര്‍ണ സമ്പര്‍ക്കം സാധ്യമാക്കി. ലോകത്തിന്‍റെ പാപമെല്ലാം യേശുക്രിസ്തു അവന്‍റെമേല്‍ ഏറ്റെടുത്തു. നിങ്ങളുടെ പാപങ്ങളുടെ വില അവന്‍ താങ്ങി (1 കോറിന്തോസ് 7:23 ).  നിങ്ങള്‍ക്ക് വേണ്ടി  മരിക്കുന്നതിലൂടെ, പാപമോചനം അവന്‍ സാധ്യമാക്കി. അമൂല്യമായ നിത്യജീവന്റെ ദാനം നിങ്ങള്‍ക്ക് ഇപ്പോള്‍ ലഭ്യമാണ്.

2. പശ്ചാത്തപിക്കു

പത്രോസ് പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും  യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍. പരിശുധ്ദാത്മാവിന്‍റെ ദാനം നിങ്ങള്‍ക്ക്  ലഭിക്കും.
(അപോസ്തലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 2:38)

3. യേശുക്രിസ്തു നിങ്ങളുടെ പാപങ്ങള്‍ക്കായി ക്രൂശില്‍ മരിച്ചുവെന്നും ഉയര്‍ത്തെഴുന്നേറ്റുവെന്നും വിശ്വസിക്കുക

ആകയാല്‍, യേശു കര്‍ത്താവാണെന്നും അധരംകൊണ്ടു ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്നു ഉയിര്‍പ്പിച്ചു എന്ന്  ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്ഷപ്രാപിക്കും.
റോമര്‍ 10:9

ദൈവം നിന്‍റെ ഹൃദയവും ആത്മാവും പുതുക്കുകയും, അവനുമായ് നിത്യജീവിതമെന്ന സമ്മാനം നല്‍കും. പക്ഷെ, യേശുവേ നിരസിച്ചാല്‍, നീ അനശ്വരമായി നരകത്തില്‍ ജീവിക്കും. നരകം നിനക്കായി സൃഷ്ടിച്ചതല്ല, അത് ചെകുത്തനുവേണ്ടി ഒരുക്കിയതാണ്‌.

എങ്കിലും, നിന്‍റെ പാപങ്ങള്‍ക്കായി നീ പശ്ചാതപിക്കുന്നുവെങ്കില്‍, നീ യേശു ക്രിസ്തു ദൈവവും നിന്‍റെ കര്‍ത്താവാണെന്നും വിശ്വസിക്കുന്നുവെങ്കില്‍, ലോകത്തിന്‍റെ പാപത്തിനായി യേശു ക്രൂശില്‍ സ്വയം ബലിദാനം അര്‍പിച്ചുവെന്നും, ഉയര്‍ത്തെഴുന്നേറ്റുവെന്നും വിശ്വസിക്കുന്നുവെങ്കില്‍, ആത്മാര്‍ത്ഥതയോടെ ഇങ്ങനെ പ്രാര്‍ത്ഥിക്കു:

പ്രിയ കര്‍ത്താവായ യേശുവെ, ഞാന്‍ പാപിയാണ്. അങ്ങ് എനിക്കായ്, എന്‍റെ പാപങ്ങള്‍ക്കായ് ക്രൂശില്‍ മരിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ നിമിഷം, ഞാന്‍ എന്‍റെ പാപങ്ങളില്‍ നിന്നും തിരിയുന്നു, ഞാന്‍ എന്‍റെ ഹൃദയത്തിന്‍റെയും ജീവിതത്തിന്‍റെയും വാതില്‍ അങ്ങേക്കായി തുറക്കുന്നു. അങ്ങേ എന്‍റെ കര്‍ത്താവും രക്ഷകനുമായ് ഞാന്‍ ഏറ്റുപറയുന്നു.


നിങ്ങള്‍ യേശുവില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തുവെങ്കില്‍, ദയവായ് ഞങ്ങളെ അറിയിക്കുക:

അതെ, ഞാന്‍ യേശുവിനെ സ്വീകരിച്ചു!

അതെ, ഞാന്‍ എന്‍റെ ജീവിതം യേശുവിനായ് വീണ്ടും സമര്‍പ്പിക്കുന്നു

ഇല്ല, എനീക്ക് ചോദ്യങ്ങളുണ്ട്

ആസ്ക്‌ബൈബിള്‍.ഓര്‍ഗ്
Logo